സഹകരണ രംഗത്തെ പുത്തന്‍ മുന്നേറ്റം മലയാളികള്‍ക്ക് ഗുണപ്രദം: മന്ത്രി

Posted on: November 5, 2014 12:02 am | Last updated: November 4, 2014 at 9:03 pm

തൃക്കരിപ്പൂര്‍: അന്യ സംസ്ഥാന തൊഴിലാളികള്‍ ലക്ഷക്കണക്കിന് കേരളത്തില്‍ ജോലിയെടുക്കുമ്പോള്‍ സഹകരണ രംഗത്ത് പുത്തന്‍ ചുവടുവെപ്പുകള്‍ ഉണ്ടാവുന്നത് മലയാളിക്ക് ഏറെ ഗുണം ചെയ്യുമെന്ന് സംസ്ഥാന എക്‌സൈസ് ഫിഷറീസ് മന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു.
നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തീക പരാധീനതകള്‍ക്ക് പരിഹാരം ലക്ഷ്യമിട്ട് തൃക്കരിപ്പൂര്‍ ആസ്ഥാനമായി സഹകരണ രംഗത്ത് രൂപീകൃതമായ ഹോസ് ദുര്‍ഗ് താലൂക്ക് നിര്‍മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയയിരുന്നു മന്ത്രി.
സംഘം പ്രസിഡന്റ് കെ എന്‍ വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം സോഷ്യലിസ്റ്റ് ജനത സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്ററും ആദ്യ വായ്പാ വിതരണം കാസര്‍കോട് സഹകരണ വകുപ്പ് ജോ.രജിസ്ട്രാര്‍ പി വല്‍സരാജും നിര്‍വഹിച്ചു