ലിപി എട്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും

Posted on: November 4, 2014 7:00 pm | Last updated: November 4, 2014 at 7:22 pm

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സ് എട്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. 33-ാം വര്‍ഷത്തിലേക്കു കടക്കുന്ന ഷാര്‍ജ പുസ്തകമേളയില്‍ ഒട്ടേറെ പുതിയ ഗ്രന്ഥങ്ങളുമായാണ് ലിപി പങ്കെടുക്കുന്നതെന്ന് എം ഡി അക്ബര്‍ അറിയിച്ചു. പത്രപ്രവര്‍ത്തകനായ കെ എം അബ്ബാസ് മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന സദ്ദാം ഹുസൈന്റെ അന്ത്യദിനങ്ങള്‍, അക്ബര്‍ കക്കട്ടിലിന്റെ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ എന്ന ലേഖന സമാഹാരം, ഇ എം അഷ്‌റഫിന്റെ വൈക്കം മുഹമ്മദ് ബഷീര്‍: എഴുത്തും ജീവിതവും, ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്നീ ലേഖന സമാഹാരങ്ങള്‍, ടി പി രാജീവിന്റെ ‘വിശ്വപ്രസിദ്ധ പിശാചുക്കള്‍’ ഡോ. കെ കെ എന്‍ കുറുപ്പ് എഴുതിയ, ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ കഥയായ സ്വപ്‌ന വിഹായസില്‍, ഷിബി നംഹാറിന്റെ മലബാര്‍ കിച്ചണ്‍, മേരി തോമസിന്റെ ക്രിസ്ത്യന്‍ പാചകം, നീഷ് രചിച്ച ലോഗരിതം എന്ന കവിതാ സമാഹാരം എന്നിവയാണ് പ്രകാശനം ചെയ്യുക.