അറ്റ്‌ലസ് ഗ്രൂപ്പ് ബിരുദദാന ചടങ്ങ് നടത്തി

Posted on: November 4, 2014 7:19 pm | Last updated: November 4, 2014 at 8:36 pm

ഷാര്‍ജ: അറ്റ്‌ലസ് എജ്യുക്കേഷന്‍ ഗ്രൂപ്പ്, 2013-14 വര്‍ഷത്തിലെ വിവിധ സര്‍വകലാശാലകളുടെ ബിരുദദാന ചടങ്ങുകള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വേദിയില്‍ നടത്തി. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുല്‍ സലാം മുഖ്യാതിഥിയായിരുന്നു.
അജ്മാന്‍ ഭരണാധികാരിയുടെ നിയമോപദേഷ്ടാവ് അബ്ബാസ് ഏയ് നീല്‍, നാസര്‍ ബിന്‍ റാശിദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗ്രൂപ്പ് ചെയര്‍മാന്‍ മുന്‍സീര്‍ മുഹമ്മദ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം അറ്റ്‌ലസ് ഗ്രൂപ്പ് സി ഇ ഒ പ്രമീള ദേവി നല്‍കി. ഹംസ അബ്ബാസ്, മാത്തുക്കുട്ടി കാഡോണ്‍, കെ വി ശംസുദ്ദീന്‍, ആര്‍ കെ നായര്‍, ഹലീമ സൗദിയ പങ്കെടുത്തു.