ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണ സംഘമായി

Posted on: November 4, 2014 3:12 pm | Last updated: November 5, 2014 at 12:27 am

km mani

തിരുവനന്തപുരം: ബാര്‍ കോഴകേസ് അന്വേഷിക്കാനുള്ള വിജിലന്‍സ് സംഘമായി. എസ് പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ധനമന്ത്രി കെഎം മാണി കോഴവാങ്ങിയെന്ന ആരോപണത്തില്‍ വസ്തുതയുണ്ടോ എന്ന പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുക. അന്വേഷണ സമയത്ത് ആവശ്യമായി വരികയാണെങ്കില്‍ വിജിലന്‍സ് മാണിയുടെ മൊഴിയെടുക്കും. മൂന്ന് മാസമാണ് പ്രഥമികാന്വേഷണത്തിന് വിജിലന്‍സിന് അനുവദിച്ചിരിക്കുന്നത്.

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മാണി കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് ആണ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ വിജിലന്‍സ് അനേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് അല്ല സിബിഐ ആണ് അന്വേഷിക്കേണ്ടതെന്ന് വി എസ് ആവശ്യപ്പെട്ടു. കേസില്‍ സര്‍ക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.