മര്‍കസ് സമ്മേളനം: ബൈക്ക് റാലി പ്രയാണം തുടങ്ങി

Posted on: November 4, 2014 12:02 am | Last updated: November 4, 2014 at 12:02 am

ഉള്ളാള്‍: ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37- ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം ഉള്ളാളില്‍ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ബൈക്ക് റാലി ഉള്ളാള്‍ മഖാം സിയാറത്തോടെ പ്രയാണം തുടങ്ങി. എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജാഥാ ക്യാപ്റ്റന്‍ ഫൈസല്‍ ഇബ്്‌റാഹിമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഉള്ളാള്‍ ദഅ്‌വാ കോളജ് പ്രിന്‍സിപ്പല്‍ കലാം സഖാഫി വാഴക്കാട് അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ദര്‍ഗാ വൈസ് പ്രസിഡന്റ് ഹനീഫ് ഹാജി, ജനറല്‍ സെക്രട്ടറി യു ടി ഇല്യാസ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.