Connect with us

Ongoing News

അരിഷ്ടം വില്‍പ്പനക്ക് നിയന്ത്രണം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: വീര്യം കൂടിയ അരിഷ്ടങ്ങള്‍ വില്‍ക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണം. 1969ലെ കേരള സ്പിരിച്വസ് പ്രിപറേഷന്‍ റൂള്‍ ഭേദഗതി ചെയ്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മദ്യവില്‍പ്പന നിയന്ത്രിച്ചതോടെ വ്യാജ അരിഷ്ട നിര്‍മാണവും വില്‍പ്പനയും വന്‍തോതില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ആയുര്‍വേദ ഡോക്ടര്‍മാരെ കൂടാതെ ആര്‍ക്കെല്ലാം ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്താമെന്നതിലും ഇനി മുതല്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. 2011ല്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ചുള്ള ഭേദഗതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. സീല്‍ ചെയ്ത ബോട്ടിലുകളില്‍ മാത്രമേ അരിഷ്ടം നല്‍കാവൂ എന്നതാണ് പ്രധാന ഭേദഗതി. നിയമം ലംഘിച്ചാല്‍ 10,000 മുതല്‍ 30,000 രൂപ വരെയാണ് പിഴ.

Latest