ഹൈദരാബാദില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി

Posted on: November 4, 2014 5:11 am | Last updated: November 3, 2014 at 11:12 pm

288540-dpz-3noman-1ഹൈദരാബാദ്: 23കാരിയായ കോളജ് വിദ്യാര്‍ഥിനിയെ രണ്ട് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലംഗ്വജസ് യൂനിവേഴ്‌സിറ്റിയിലെ(ഇ എഫ് എല്‍ യു) വിദ്യാര്‍ഥിനിയാണ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഞായറാഴ്ച രാത്രി പീഡിപ്പിക്കപ്പെട്ടത്.
യൂനിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം വിദ്യാര്‍ഥി നിതിന്‍, യൂനിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥിയായ രാജസിംഹ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് സുധാകര്‍ അറിയിച്ചു.
പ്രതികളുമായി പെണ്‍കുട്ടിക്ക് നേരത്തെതന്നെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം യൂനിവേഴ്‌സിറ്റിയിലെ ഒരു മുറിയിലിട്ട് പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് വിദ്യാര്‍ഥിനി യൂനിവേഴ്‌സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ വി അശോകന്‍ അറിയിച്ചു. യുവതിയെ മെഡിക്കല്‍ പരിശോധനക്കയച്ചിട്ടുണ്ട്