അംഗപരിമിതര്‍ക്ക് മലബാര്‍ ഗ്രൂപ്പ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

Posted on: November 4, 2014 12:58 am | Last updated: November 3, 2014 at 11:00 pm

Malabar Goldinte Muchakra vidaranam MK Ragavan MP yum A pradeepkumar MLA yum Chernnu Nirvahikkuu (KKD Nov 3)കോഴിക്കോട്: സാമ്പത്തിക പരാധീനതയും അംഗപരിമിതിയും കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് മലബാര്‍ ഗ്രൂപ്പ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.
കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലെ ഏഴ് പേര്‍ക്കാണ് മലബാര്‍ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്. മലബാര്‍ ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി വിതരണം ഉദ്ഘാടനം ചെയ്തു.
ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം കൃത്യമായി സാമൂഹിക സേവനത്തിനായി മാറ്റിെവക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അനുകരണീയമാണെന്ന് എം പി പറഞ്ഞു.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം ഡി. ഡോ. റോഷന്‍ ബിജിലി തുടങ്ങിയവര്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സക്കറിയ പി ഹുസൈന്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ നിഷാദ്, മാനേജര്‍ അബ്ദുല്‍കരീം സംസാരിച്ചു.