സിറാജ് വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

Posted on: November 3, 2014 11:25 pm | Last updated: November 4, 2014 at 12:22 am
003 SIRAJ VARSHIKA PATHIPPU KANTHAPURAM SREEDARAN PILLAKKU NALKI PRAKASHANAM CHEYYUNNU
സിറാജ് വാര്‍ഷിക പതിപ്പിന്റെ ആദ്യ കോപ്പി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: മലയാളിയുടെ വായനാലോകത്തേക്ക് സമ്പന്നമായ വിഭവങ്ങളുമായി സിറാജ് വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തൗഫീഖ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കാന്തുപരം എ പി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് ബി ജെ പി ദേശീയ സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം ഐ ഷാനവാസ് എം പി, കെ മുരളീധരന്‍ എം എല്‍ എ, അഡ്വ.പി ടി എ റഹീം എം എല്‍ എ, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി പി എം ഫൈസി വില്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സംബന്ധിച്ചു. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല വാര്‍ഷിക പതിപ്പ് പരിചയപ്പെടുത്തി.