പുതിയ മാരുതി ആള്‍ട്ടോ പുറത്തിറക്കി

Posted on: November 3, 2014 7:26 pm | Last updated: November 3, 2014 at 7:26 pm

alto k10മാരുതി ജനപ്രിയ മോഡലായ ആള്‍ട്ടോ കെ10 പുതിയ പതിപ്പ് പുറത്തിറക്കി. 3.06 ലക്ഷം മുതല്‍ 3.80 ലക്ഷം വരെയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. നിലവിലുള്ളതിനെക്കാള്‍ 15 ശതമാനം മികച്ച ഇന്ധനക്ഷമതായാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്.

സി എന്‍ ജി വേരിയന്റ് അടക്കം ആറ് വേരിയന്റുകളിലാണ് ആള്‍ട്ടോ കെ10 പുതിയ മോഡല്‍ എത്തുന്നത്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ടെക്‌നോളജിയാണ് പുതിയ മോഡലിന്റെ മറ്റൊരു സവിശേഷത.