ദുബൈ മോട്ടോര്‍ ഫെസ്റ്റിവല്‍ 19 മുതല്‍ ഡിസം. ആറുവരെ

Posted on: November 3, 2014 3:45 pm | Last updated: November 3, 2014 at 3:47 pm

carദുബൈ: രണ്ടാമത് ദുബൈ മോട്ടോര്‍ ഫെസ്റ്റിവല്‍ 19 മുതല്‍ ഡിസംബര്‍ ആറുവരെ നടത്തുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈ ല്‍ അറിയിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മോട്ടോര്‍ ഫെസ്റ്റിവല്‍ നടത്തുക.
ഡി എസ് എഫ് പോലെ വ്യത്യസ്ത വേദികളിലാണ് ഉത്സവം നടത്തുക. ഇത്തവണ സൂപ്പര്‍ കാര്‍ ടാക്‌സി, മോട്ടോര്‍ വില്ലേജ് പ്രദര്‍ശനം കൂടി നടക്കും. ദുബൈ മോട്ടോര്‍ പരേഡ് ആണ് ആകര്‍ഷകം. ഇന്‍ഫിനിറ്റി ഫോര്‍മുല കാറിന്റെ പ്രദര്‍ശനം മെയ്ദാനിലെ മോട്ടോര്‍ വില്ലേജില്‍ നടക്കും.
സൂപ്പര്‍കാര്‍, ടാക്‌സിയുടെ പ്രദര്‍ശനം 21, 22,28,29 ഡിസം 5,6 തിയതികളില്‍ നടക്കും. ഓരോന്നിനും 10 ലക്ഷം ദിര്‍ഹം വിലവരുന്ന പത്തു കാറുകളുടെ പരേഡാണ് നടക്കുക. നവം 28ന് ദുബൈ ഗ്രാന്റ് പരേഡ് നടത്തും. ദുബൈ ഇന്റര്‍നാഷനല്‍ റാലി 27ന് വൈകുന്നേരം 7.30ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ കേന്ദ്രീകരിച്ചു നടത്തും. സമാപനം 29ന് വൈകുന്നേരം 4.30നായിരിക്കുമെന്നും ലൈലാ സുഹൈല്‍ അറിയിച്ചു.