തനിക്ക് വധഭീഷണിയെന്ന് ബിജു രമേശ്

Posted on: November 3, 2014 12:18 am | Last updated: November 3, 2014 at 12:18 am

biju rameshതിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ നേതാക്കളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ബിജു രമേശ്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തന്നെ ഉന്‍മൂലനം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്നും ബിജു രമേശ് മാധ്യമങ്ങോട് പറഞ്ഞു.ഭീഷണിയുണ്ടെന്ന് അറിയിച്ചത് കെ എസ് എഫ് ഇ ചെയര്‍മാന്‍ പി ടി ജോസ് ആണെന്നും ബിജുരമേശ് പറഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും . ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി. എന്നാല്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമെന്നും തന്റെ പക്കലുള്ള തെളിവുകള്‍ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് അറിയിച്ചു.എന്നാല്‍ ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ പി ടി ജോസ്. വധഭീഷണിയുണ്ടെന്ന് സംസാരിച്ച തന്റെ സുഹൃത്തിന്റെ പേര് ബിജുരമേശ് വെളിപ്പെടുത്തണമെന്നും ജോസ് ആവശ്യപ്പെട്ടു.