ഭരണം ഗവര്‍ണറും കോടതിയും ഐ എ എസുകാരും പങ്കിടുന്നു: പി സി ജോര്‍ജ്

Posted on: November 3, 2014 12:13 am | Last updated: November 3, 2014 at 12:14 am

PC-GEORGEകോട്ടയം: സംസ്ഥാന ഭരണം ഗവര്‍ണറും കോടതിയും ഐ എ എസുകാരും പങ്കിട്ട് എടുക്കുകയാണെന്ന ്‌സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പല വകുപ്പുകളുടെയും ഭരണം ഐ എ എസുകാരുടെ
െകെയിലാണ്. മദ്യ സംബന്ധ വിഷയങ്ങളില്‍ തിരുമാനം കോടതിയും യൂനിവേഴ്‌സിറ്റികളുടെ കാര്യം ചാന്‍സിലറായ ഗവര്‍ണറും ഏറ്റെടുത്തിരിക്കുകയാണ്.
സര്‍ക്കാറിന് ചുമതയലയോന്നുമില്ല. മുഖ്യമ്രന്തി ഉമ്മന്‍ചാണ്ടിക്ക ്എന്താണ് പണിയെന്നതാണ് പ്രശ്‌നമെന്നും അദേഹം പറഞ്ഞു. കേരള അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസറ്റ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജ്. ഭരണം മറ്റുള്ളവര്‍ക്ക് വിട്ടുെകാടുക്കുന്നത് ജനാധിപത്യ സംവിധാനത്തിന ്അ പചയമാണ്. കോടതി കോടതിയുടെ കാര്യം നോക്കണം. കോടതി ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന തരത്തില്‍ ഇറങ്ങുന്നത് ശരിയല്ല. ഗവര്‍ണര്‍ ആചാരത്തിനു വേണ്ടിയുള്ള ഗ്ലാമര്‍ പദവിയാണ്. കേരളത്തിലാണെങ്കില്‍ അണ്ടിപ്പരിപ്പ് തിന്ന് ജീവിക്കാനുളള സമയം. നേരത്തെയുണ്ടായിരുന്ന ഗവര്‍ണര്‍ കാറില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. വിനോദസഞ്ചാര േകന്ദ്രങ്ങളിലായിരുന്നു മിക്കവാറും താമസം.
നിയമകാര്യത്തില്‍ കേരള ഗവര്‍ണര്‍ക്ക് നല്ല അറിവുണ്ട്. ഇതിനപ്പുറും അറിവുളള്ളവര്‍ കേരളത്തില്‍ കാണില്ല. എന്നാല്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ കയറി ഇടപെടുന്നത് ഭരണഘടനക്ക ്‌വിരുദ്ധമാണ്. ഇത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും അദേഹം പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആന്‍േറാ ലിജോ അധ്യക്ഷത വഹിച്ചു.