പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

Posted on: November 3, 2014 12:06 am | Last updated: November 3, 2014 at 12:06 am

rapeപാലക്കാട്: പതിനെട്ടുകാരിയെ ട്രെയിനില്‍ നിന്നു പിടിച്ചിറക്കി പീഡിപ്പിച്ച കേസില്‍ മലപ്പുറം ചങ്ങരംകുളം ദാസിപ്പടി സ്വദേശി ഹരീഷിനെ(25) റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്തു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണു കേസിനാസ്പദമായ സംഭവം. ആന്ധ്രസ്വദേശിയായ യുവതി കോയമ്പത്തൂരില്‍ നിന്നാണ് ബന്ധുക്കള്‍ക്കൊപ്പം ഐലന്റ് എക്‌സ്പ്രസില്‍ കയറിയത്. ഇവരുടെ കോച്ചില്‍ ഹരീഷും ഉണ്ടായിരുന്നു. സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ പെരിയപുരത്തിനു സമീപം ട്രെയിന്‍ സിഗനല്‍ കാത്തുകിടക്കുന്നതിനിടെ വാതിക്കലില്‍ നിന്ന യുവതിക്കുസമീപം യുവാവ് എത്തി. തുടര്‍ന്നു യുവാവ് തന്നെ ബലമായി പിടിച്ചിറക്കി സിഗ്നല്‍ ക്യാപിനടുത്തേക്കു കൊണ്ടുപോയെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടൂകാരാണ് യുവാവിനെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചത്. ഇതിനിടെ ട്രെയിന്‍ വിട്ടിരുന്നു.പെണ്‍കുട്ടിയെ ട്രെയിനില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സേലത്ത് ഇറങ്ങി. സേലം മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത യുവാവിനെ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പരുക്കേറ്റ യുവതിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.