Connect with us

Sports

മിസ്ബാ ഉല്‍ ഹഖിന് വേഗമേറിയ ടെസ്റ്റ് സെഞ്ചുറി

Published

|

Last Updated

അബുദാബി: ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ഹഖ് എത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 56 പന്തില്‍ നിന്നാണ് മിസ്ബാ ഉള്‍ഹഖ് നേട്ടം സ്വന്തമാക്കിയത്. 1986ല്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സ് 56 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.
മിസ്ബായുടെയും അസര്‍ അലിയുടെയും സെഞ്ചുറി മികവില്‍ പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലാണ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 603 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഓസീസ് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. കൂടാതെ ടെസ്റ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും മിസ്ബ നേടി. ഇരുപത്തിയൊന്ന് പന്തുകളില്‍ നിന്ന് അമ്പത് റണ്‍സ് നേടി മിസ്ബാ റെക്കോര്‍ഡ് കരസ്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരമായ ജാക്വിസ് കാലിസ് നേടിയ ഇരുപത്തിനാല് ബോളിലെ അര്‍ധ സെഞ്ചുറിയാണ് ഇതോടെ പഴങ്കഥയായത്. പാര്‍ട്ട് ടൈം സ്പിന്നറായ സ്റ്റീവ് സ്മിത്തിനെ ഒരോവറില്‍ മൂന്ന് സിക്‌സറടിച്ചാണ് മിസ്ബാ വരവേറ്റത്. വെറും 23 മിനിറ്റുകള്‍ക്കുള്ളിലാണ് അമ്പത് റണ്‍സ് എന്ന നേട്ടം മിസ്ബാ കൈവരിച്ചത്.