Connect with us

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന് കാലിടറി

Published

|

Last Updated

മുംബൈ: സ്വന്തം മൈതാനത്ത് കളിക്കുന്ന ഒരനുഭവം അത് തന്നെയാണ് മുബൈ ഡി വൈ പാട്ടീല്‍ മൈതാനത്ത് കളിക്കുമ്പോള്‍ കേരളത്തിനുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിന്റെ ജന്മനാട്ടിലെ പോരാട്ടം അത് കാണികളുടെ പിന്‍തുണക്ക് കാരണമായി, പക്ഷെ അത് ഒരു വിജയത്തിലേക്കെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. പരാജയങ്ങള്‍ക്ക് ശേഷം ഒരു വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും വീണ്ടും പരാജയത്തിലേക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ വീണത്.
കളിച്ച കളികളിലെല്ലാം മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും എല്ലാത്തിലും വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന പോരായ്മയോടെയാണ് കേരളം മുംബൈയെ നേരിടാന്‍ ഇറങ്ങിയത്. ഇതുവരെ കളിച്ച കളില്‍ ആകെ ഒരു ജയം അതാണ് കേരളത്തെയും മുംബൈയേയും തുല്യ ശക്തികളാക്കുന്നത്. തുടക്കം മുതലേ മികച്ച പോരാട്ടം തന്നെയാണ് കേരളം നടത്തിയത്. മുംബൈയുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ട കേരളത്തിന് മികച്ച ഗോളവസരങ്ങള്‍ ഒത്തു കിട്ടുകയും ചെയ്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊന്നും ഒരു ഗോളിലേക്കെത്തിക്കാന്‍ കേരളത്തിനായില്ല. ഡേവിഡ് ജയിംസിനു പകരം സന്ദീപ് നന്തിയെ ഗോള്‍ കീപ്പറായി അവരോധിച്ചു കൊണ്ടാണ് മത്സരം തുടങ്ങിയത്. മുംബൈ നടത്തിയ ചില മികച്ച മുന്നേറ്റങ്ങള്‍ നന്തിയുടെ കൈകളില്‍ തട്ടി തകരുകയും ചെയ്തു. എന്നാല്‍ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല്‍പ്പത്തിനാലാം മിനുട്ടില്‍ മുംബൈക്ക് ലഭിച്ച ഫ്രീകിക്ക് മികച്ചൊരു ഷോട്ടിലൂടെ മുന്‍ ഫ്രഞ്ച് താരം നിക്കോളാസ് അനല്‍ക്ക മുംബൈക്ക് ലീഡ് നേടിക്കൊടുത്തു. അന്താരാഷ്ട്ര മത്സരങ്ങള്‍ ധാരാളം കളിച്ചുള്ള പരിചയമാണ് മികച്ച ഫ്രീകിക്കെടുക്കാന്‍ അനല്‍ക്കക്ക് സഹായകമായത്. ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്തിയെ കാഴ്ചക്കാരനാക്കി ബോള്‍ വലയില്‍ കയറി. ഗോള്‍ വീണതിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. അത് കൊണ്ട് തന്നെ മികച്ച പാസുകളുമായി മുന്നേറാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ഒട്ടും പിന്നിലല്ലായിരുന്നു. മുംബൈ ഗോള്‍ മുഖത്ത് അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തി അവര്‍ ഞെട്ടിച്ചു കൊണ്ടിരുന്നു. പലപ്പോഴും ഗോളെന്നുറച്ച പല അവസരങ്ങളും അവസാന നിമിഷത്തില്‍ തട്ടിത്തെറിച്ചു. അങ്ങനെ സച്ചിന്റെ കുട്ടികള്‍ക്ക് വീണ്ടുമൊരു തോല്‍വികൂടി.

---- facebook comment plugin here -----

Latest