ബാര്‍ കോഴ: സി ബി ഐ അന്വേഷണമെന്ന ആവശ്യം പിണറായി തള്ളി

Posted on: November 2, 2014 7:49 pm | Last updated: November 3, 2014 at 12:34 am

vs..pinarayiതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ ആവശ്യം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തള്ളി. ഏതുതരം അന്വേഷണമാണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നാണ് പിണറായി പറഞ്ഞത്. വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. സി ബി ഐ ഏറെ പേരുദോഷം കേള്‍പ്പിച്ചവരാണ് അത്രയും ദുഷ്‌പേര് കേരള പോലീസിനില്ലെന്നും പിണറായി പറഞ്ഞു.

മന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം സി ബി ഐ അന്വേഷിക്കണമെന്ന് വി എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും വി എസ് ചോദിച്ചിരുന്നു.