Connect with us

Gulf

ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ദുബൈ അക്കാദമിക് സിറ്റിയില്‍

Published

|

Last Updated

ദുബൈ: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഫോക്കസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ദുബൈ അക്കാദമിക് സിറ്റിയില്‍ ഫോക്കസ് ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ നിര്‍വഹിച്ചു. കോണ്‍സുല്‍ ഡോ. ടിജു മുഖ്യപ്രഭാഷണം നടത്തി.
പ്രഥമ സംരംഭമായ ഫോക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന പേരിലുള്ള എഞ്ചിനീയറിംഗ് കോളജ് അക്കാദമിക് വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തൊഴില്‍ അന്വേഷകരെ സജ്ജമാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത് എന്ന് ഫോക്കസ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സഹീദ് കെ കെ, മനോജ് ഗോവിന്ദന്‍, ജോണ്‍ ഇമ്മാനുവല്‍ എന്നിവര്‍ അറിയിച്ചു.
ഡോ. ഷാജി, മിറാസ് ഡയറക്ടര്‍ മനീഷ് ത്രിപാഠി, അന്‍വര്‍ നഹ പ്രസംഗിച്ചു. ശങ്കരനാരായണന്‍, ശങ്കര്‍, ഷാജി പി, ഇന്‍ഡ്യൂസ് ഡയറക്ടര്‍ മുരളി, ബെക്കോഫ് ഓട്ടോമേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രന്‍ തയ്യില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.