സാമ്പത്തിക പ്രതിസന്ധി കലാകാരന് തടസമാവരുത്: മന്ത്രി എ പി അനില്‍കുമാര്‍

Posted on: November 2, 2014 12:13 am | Last updated: November 2, 2014 at 2:13 pm

ap anil kumarമലപ്പുറം: സാമ്പത്തിക പ്രതിസന്ധി കലാകാരന് സാമ്പത്തികം തടസമാവരുതെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ പട്ടികജാതി വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിന് നടത്തിയ ‘സര്‍ഗോത്സവം’ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച് കലാജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം തുടരുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ വീതമാണ് നല്‍കുന്നത്. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറാംമൂട് മുഖ്യാതിഥിയായി. ആത്മാര്‍ഥ ശ്രമമുണ്ടായാല്‍ നമുക്ക് ഉയരങ്ങളിലെത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ വേണു, ജോയന്റ് ഡയറക്ടര്‍ എം എന്‍ ദിവാകരന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ പി കൃഷ്ണകുമാര്‍ സംസാരിച്ചു.