നാടെങ്ങും കേരളപിറവി ആഘോഷം

Posted on: November 2, 2014 12:08 am | Last updated: November 2, 2014 at 2:02 pm

kerala_mapപാലക്കാട്: മലയാള ഭാഷ ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ജയമാതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു.
ഭാഷയ്ക്കും സംസ്‌കാരത്തിനും ജില്ലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ കരിമ്പുഴ ഗോപാലകൃഷ്ണന്‍, പ്രൊഫ. കെ ശശികുമാര്‍ എന്നിവരെ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഭാഷാപ്രതിജ്ഞയും എടുത്തു. ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി കെ എ അസീസ് പ്രതിഭകളെ പരിചയപ്പെടുത്തി.
യുവസമൂഹം മലയാള ഭാഷാസ്‌നേഹം അഭിമാനമായി വളര്‍ത്തിയെടുക്കണമെന്ന് മറുപടി പ്രസംഗത്തില്‍ പ്രൊഫ.കെ.ശശികുമാര്‍ അഭിപ്രായപ്പെട്ടു താലിക്കെട്ട് എന്ന സ്വന്തം കവിത അവതരിപ്പിച്ച കരിമ്പുഴ ഗോപാലകൃഷ്ണന്‍ സദസ്സിനെ കയ്യിലെടുത്തു. വിദ്യാര്‍ഥികളായ വര്‍ഷ കൃഷ്ണമൂര്‍ത്തി, ബവിത എ കെ ഐശ്വര്യലക്ഷി. ആര്‍ എന്നിവര്‍ മലയാള വന്ദനാലാപം നടത്തി.
ജില്ലാഭരണകൂടം, ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫിസ്, ഒ വി വിജയന്‍ സ്മാരക സമിതി, നാഷണര്‍ സര്‍വീസ് സൊസൈറ്റി ഓഫ ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി കെ വേണുഗോപാല്‍, ജയമാതാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന ജോസ്, അധ്യാപിക സി സജിത, ഗാന്ധി സ്മാരക ഗ്രന്ഥശാല സംഘം പ്രസിഡന്റ് മോഹന്‍കുമാര്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ ഖാദര്‍ മൊയ്തീന്‍, ജില്ലാ സാക്ഷരത സമിതി അംഗം പേരൂര്‍ രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടത്തിയ മലയാള ദിനാഘോഷ-ഭരണഭാഷാ വാരാഘോഷത്തില്‍ ടി കെ രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
എ ഡി എം കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ സി വിശ്വനാഥന്‍, സീനിയര്‍ സൂപ്രണ്ട് ടി വി വേണുഗോപാല്‍, ജില്ലാ നിയമ ഓഫീസര്‍ കെ മണികണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.