Kozhikode
ഡൗണ്‍ ടൗണ്‍ ഹോട്ടല്‍: ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് യുവമോര്‍ച്ച

കോഴിക്കോട്: പി ടി ഉഷറോഡിലെ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുവമോര്‍ച്ച. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചുംബിച്ചതിനെതിരായല്ല യുവമോര്‍ച്ച സമരം നടത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന ചുംബനപ്രതിഷേധം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ടത് പോലീസാണ്. ചുംബനസമരം തടയാന്‍ യുവമോര്‍ച്ച ശ്രമിക്കില്ലെന്നും സുധീര്‍ പറഞ്ഞു.
കോഴിക്കോട്ടെ സംഭവത്തില്‍ തെളിവുകളടങ്ങിയ സി ഡി ആഭ്യന്തര മന്ത്രിക്കും പോലീസിനും കൈമാറിയിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുക, നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് കിഡ്‌സണ്‍ കോര്‍ണറില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യം.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ പി വിപിന്‍, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് പങ്കെടുത്തു.