മുല്ലപ്പെരിയാര്‍: ആശങ്കയുണ്ടെന്ന് ചീഫ് സെക്രട്ടറി

Posted on: November 2, 2014 12:14 pm | Last updated: November 3, 2014 at 12:33 am

mullapperiyarതൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിലും ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിലും ആശങ്കയുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍. ഷട്ടറുകളുടെ തകരാര്‍ പരിഹരിക്കാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നാളെ നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നെങ്കിലും ഇന്ന് ഇതുവരെ മഴ പെയ്തിട്ടില്ല. 137 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ നേരിടുന്നതിന്റെ മുന്നോടിയായി റവന്യു വകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.