Connect with us

Palakkad

രാഷ്ട്രീയ ഏകതാ പ്രതിജ്ഞയും ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയുമെടുത്തു

Published

|

Last Updated

പാലക്കാട്: കലക്ടറേറ്റില്‍ എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ ജീവനക്കാര്‍ ഒത്ത് ചേര്‍ന്ന് ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ പ്രതിജ്ഞയുമെടുത്തു.
പുനരര്‍പ്പണ പ്രതിജ്ഞ എ ഡി എം കെ ഗണേശനും രാഷ്ട്രീയ ഏകതാപ്രതിജ്ഞ ഹുസൂര്‍ ശിരസ്തദാര്‍ സി വിശ്വനാഥനും ചൊല്ലിക്കൊടുത്തു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ രാവിലെ 10.15 മുതല്‍ 10.17 വരെ ജീവനക്കാര്‍ മൗനമാചരിക്കുക ഉണ്ടായി. ജില്ലാപഞ്ചാത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ടി.എസ്.മജീദ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുന്‍ ഉപപ്രധാനമന്ത്രി സര്‍ക്കാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചും നെഹ്‌റു യുവകേന്ദ്ര ദേശീയ ഐക്യപ്രതിജ്ഞയെടുത്തു. മലമ്പുഴ ഗിരിവികാസ് കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗിരിവികാസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
കെ പി അബ്ദുള്‍ നിസാര്‍, എ ജയശങ്കര്‍, എന്‍ എസ് അനിത, ഐശ്വര അനില്‍കുമാര്‍, കെ മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ സി സുഹൈല്‍ സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു.
മണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കെ എസ് യു മണ്ഡലം കമ്മിറ്റി പുഷ്പാര്‍ച്ചനയും ഇന്ദിരാഗാന്ധി അനുസ്മരണവും നടത്തി. പറളികോണ്‍ഗ്രസ് അനുസ്മരണം നടത്തി.
പറളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി സി പക്കീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു കെ എസ് യു മണ്ഡലം പ്രസിഡന്റ് എന്‍ വൈ നവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടരി എ വി എം ബശീര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് ജെ എന്‍ നജീബ്, വി എം അബൂബക്കര്‍, സിദ്ദീഖ്, പി ആര്‍ ഷിബു, സി തങ്കമണി, എ മീനാകുമാരി പ്രസംഗിച്ചു.