മുഹര്‍റം: ആത്മീയ സംഗമം മൂന്നിന്

Posted on: November 1, 2014 12:23 pm | Last updated: November 1, 2014 at 12:23 pm

നിലമ്പൂര്‍: എസ് വൈ എസ് നിലമ്പൂര്‍ സോണ്‍ ദഅ്‌വ സെല്ലിന്റെ കീഴില്‍ മുഹറം ആത്മീയ സംഗമം ഈമാസം മൂന്നിന് ജീലാനി ജുമുഅ മസ്ജിദില്‍ നടക്കും. എസ് വൈ എസ് അറുപതാം വാര്‍ഷിക ഭാഗമായി സോണിലെ സ്വഫ്‌വ അംഗങ്ങള്‍ക്കും പൊജുനങ്ങള്‍ക്കുമായാണ് ഇത് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഇഫ്താര്‍ വിരുന്നോടെയാണ് നടക്കുന്നത്. പ്രാര്‍ഥന മജ്‌ലിസ്, ഉദ്‌ബോധനം, മുഹറം; ചരിത്രവും സന്ദേശവും തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ടി എം മുഹമ്മദ് ഫൈസി, അബ്ദുല്‍ കരീം സഖാഫി മായനാട്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയാര്‍, റശീദ് സഖാഫി വല്ലപ്പുഴ, അഫ്‌സല്‍ കുണ്ടുതോട്, ഒ പി മൊയ്തീന്‍കുട്ടി ഹാജി മാമ്പറ്റ, കൊമ്പന്‍ മുഹമ്മദ്ഹാജി, കെ സി അബ്ദുല്‍ സലാം, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9846445342, 9946335173 നമ്പറില്‍ ബന്ധപ്പെടണം.