ബാറുകള്‍ തുറക്കാന്‍ മാണി പണം വാങ്ങിയെന്ന് ബാറുടമകള്‍

Posted on: November 1, 2014 10:01 am | Last updated: November 2, 2014 at 10:59 am

KM-Mani-Malayalamnews

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ കോഴ കൊടുത്തെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ഇന്നലെ രാത്രി ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഏറെ കോളിളക്കം സൃഷിടിച്ചേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. അഞ്ച് കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടത്. പാലായിലെ മാണിയുടെ വസതിയില്‍വച്ച് ആദ്യം 15 ലക്ഷം രൂപയും പിന്നീട് 85 ലക്ഷം രൂപയും നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്. തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട്. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും സത്യം വെളിപ്പെടുത്താന്‍ തയ്യാറാണ്. വേണമെങ്കില്‍ നുണ പരിശോധനയ്ക്കും തയ്യാറാണെന്നും രമേശ് പറഞ്ഞു. എന്നാല്‍ പണം നല്‍കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ബിജു രമേശ് പറഞ്ഞു.