Connect with us

Education

സര്‍ക്കാര്‍ മേഖലയില്‍ ആധുനിക സര്‍വേ കോഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ അത്യാധുനിക സര്‍വേ കോഴ്‌സ് ഈ മാസം അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആധുനിക സര്‍വേ ഉപകരണങ്ങളായ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി പി എസ്), ഇലക്‌ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ ടി എസ്) എന്നിവയിലും അനുബന്ധ സോഫ്റ്റ്‌വെയറിലും വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്‌സിന്റെ ആദ്യ ബാച്ചാണ് സര്‍വേയുംഭൂരേഖയും വകുപ്പിന് കീഴില്‍ പേരൂര്‍ക്കടയിലെ ഗവ. സര്‍വേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇപ്പോള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത ബാച്ച് ജനുവരി മാസത്തില്‍ തുടങ്ങും. കോഴ്‌സ് പാസാകുന്നവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിനായി സര്‍വേയര്‍ ബാങ്ക് എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിക്കും.
പതിനയ്യായിരം രൂപയാണ് കോഴ്‌സ് ഫീസ്. എസ് എസ് എല്‍സിയും ഐ ടി ഐ സര്‍വേ ട്രേഡ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വി എച്ച് എസ് ഇ ചെയിന്‍ സര്‍വേ ഇവയില്‍ ഏതിലെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി രണ്ടുമാസമാണ്. പ്രായപരിധി 35വയസ്സ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

Latest