Connect with us

Thrissur

നവംബര്‍ ഒന്ന് കാര്‍ഷിക നവോഥാന ദിനമായി ആചരിക്കും

Published

|

Last Updated

തൃശൂര്‍: കേരളപ്പിറവി ദിനം കാര്‍ഷിക നവോഥാന ദിനമായി ആചരിക്കുമെന്ന് കേരള കര്‍ഷക സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷികോത്പാദന രംഗത്തേക്ക് കേരള കര്‍ഷകസംഘം കടന്നു ചെല്ലുന്നതിന്റെ ഭാഗമായും കേരളത്തിന് നഷ്ടമായ കാര്‍ഷികസംസ്‌കൃതി വീണ്ടെടുക്കു എന്ന ലക്ഷ്യത്തോടെയുമാണ് ദിനാചരണം നടത്തുന്നതന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. മികച്ച സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. നവംബര്‍ ഒന്നിന് വൈകീട്ട് നാലിന് ജില്ലയില്‍ 120 കേന്ദ്രങ്ങളില്‍ വ്യത്യസ്ത വിളകളുടെ കൃഷി കര്‍ഷകശ്രീ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കും.
ജില്ലയില്‍ 222 ഏക്കര്‍ 89 സെന്റില്‍ നെല്ല്, പച്ചക്കറി, നേന്ത്രവാഴ, കദളിവാഴ, മരച്ചീനി, കൂര്‍ക്ക, കാബേജ്, ക്വാളിഫ്‌ളവര്‍, ഇഞ്ചി, മഞ്ഞള്‍, ചീര, മുളക്, എള്ള്, കുറ്റിപ്പയര്‍, പപ്പായ തുടങ്ങിയവയാണ് ജില്ലയില്‍ കൃഷി ചെയ്യുക. ജില്ലാതല ഉദ്ഘാടനം തോളൂരില്‍ നടക്കും. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി കെ ഡേവിസ്, കര്‍ഷകസംഘം ജോയിന്റ് സെക്രട്ടറി എ എസ് കുട്ടി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest