Connect with us

Gulf

വൃക്ഷങ്ങളും ചെടികളും മുറിച്ചുമാറ്റുന്നതിന് സൗജന്യ സേവനം

Published

|

Last Updated

ദുബൈ: മരം കുറ്റിച്ചെടികള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ നഗരസഭ സൗജന്യ സേവനം നടത്തുമെന്ന് മാലിന്യ നിര്‍മാര്‍ജന വിഭാഗം മേധാവി എന്‍ജി. അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു.
വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക വഴി നഗരം കൂടുതല്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം. വലിയ വൃക്ഷങ്ങളും ചെടികളും മറ്റും നീക്കം ചെയ്യാനുണ്ടെങ്കില്‍ നഗരസഭയെ അറിയിച്ചാല്‍ മതി.
ഉദ്യാനങ്ങള്‍ വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങള്‍ എന്നിവക്ക് വേണ്ടിയും നഗരസഭയുടെ സൗജന്യ സേവനം ഉണ്ടായിരിക്കും. ചില സ്ഥലങ്ങളില്‍ ഉദ്യാനമാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മറ്റു മാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലാത്തതാണ്.

Latest