നെയ്മര്‍ പെലെയെ മറികടക്കുമെന്ന് റൊമാരിയോ

Posted on: October 28, 2014 1:30 pm | Last updated: October 28, 2014 at 11:28 pm
SHARE

neymar and romarioറിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മര്‍ ഇതിഹാസ താരം പെലെയെ മറികടക്കുമെന്ന് ബ്രസീല്‍ മുന്‍നായകന്‍ റൊമാരിയോ. രാജ്യാന്തര ഫുട്‌ബോളില്‍ പെലെ നേടിയ ഗോളുകള്‍ നെയ്മര്‍ മറികടക്കുമെന്നാണ് 1994ല്‍ ബ്രസീലിന് ലോകകപ്പു നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊമാരിയോ പറഞ്ഞത്. അവന്‍ ചെറുപ്പമാണ് ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ പെലെയെ മറികടക്കാന്‍ നെയ്മറിന് ആകുമെന്ന് റൊമാരിയോ പറഞ്ഞു.

ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ അഞ്ചാമനാണ് 22കാരനായ നെയ്മര്‍. 58 മത്സരങ്ങളില്‍ നിന്ന് 40 ഗോളാണ് നെയ്മര്‍ ബ്രസീലിനായി അടിച്ചത്. 92 മത്സരങ്ങളില്‍ 77 ഗോള്‍ നേടിയ പെലെയാണ് ഒന്നാമത്. 62 ഗോള്‍ നേടിയ റൊണാള്‍ഡോയും 55 ഗോള്‍ നേടിയ റൊമാരിയോയും 48 ഗോളുമായി സീക്കോയുമാണ് നെയ്മറിന് മുന്നിലുള്ളത്. ബാഴ്‌സയ്ക്കും ബ്രസീലിനും മികച്ച ഫോമില്‍ തുടരുന്ന നെയ്മര്‍ അടുത്ത ലോകകപ്പിന് മുമ്പേ പെലെയുടെ റെക്കോര്‍ഡ് മറികടക്കുമെന്ന് കരുതുന്നവരും ഉണ്ട്. അര്‍ജന്റീനയുടെ സൂപ്പര്‍ താരവും നെയ്മറിന്റെ ആരാധനാപാത്രവുമായ മെസ്സിയേയും രാജ്യാന്തര ഫുട്‌ബോളില്‍ ഗോളുകളുടെ കാര്യത്തില്‍ നെയ്മറിന് ഉടന്‍ മറികടക്കാനാകുമെന്ന പ്രത്യേകതയും ഉണ്ട്. 95 മത്സരങ്ങളില്‍ 45 ഗോളാണ് മെസ്സിയുടെ സമ്പാദ്യം. അടുത്ത മാസം തുര്‍ക്കിയുമായും ഓസ്ട്രിയയുമായും ബ്രസീലിന് സൗഹൃദ മത്സരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here