Connect with us

Malappuram

മാര്‍ച്ചിനിടെ അക്രമം: 17 പേര്‍ റിമാന്‍ഡില്‍

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂള്‍ മാനേജറുടെ വീട്ടിലേക്ക് ഡി വൈ എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത 17പേരെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. കണ്ടാലറിയാവുന്ന 20പേര്‍ക്കെതിരെകൂടി പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്നിയൂര്‍ സ്വദേശി നെടുമ്പള്ളി കൃഷ്ണന്‍, വെള്ളുവമ്പ്രം അത്തിക്കോട്ടില്‍ സുമേഷ്, പൂക്കോട്ടൂര്‍ പുഞ്ചായി മുഹമ്മദ് റിയാസ്, വെള്ളുവമ്പ്രം പനച്ചിക്കല്‍ നിശാദ്, അത്തിക്കോട്ട് ദീപക,് അത്തിക്കോട്ട് വിനോദ്, ആക്കത്ത് ഋഷിരാജ്, പുല്ലാര സ്രാമ്പിക്കല്‍ റംശീദ്, പുല്ലാര പത്രക്കാടന്‍ സല്‍മാന്‍, വെള്ളുവമ്പ്രം ചെമ്പ്രമ്മല്‍ സജേഷ്, വെള്ളുവമ്പ്രം പിലാക്കോടന്‍ മുഹമ്മദ് സാബിഖ്, മുസ്‌ലിയാരകത്ത് അമ്പിളി വിഷ്ണു, വെള്ളുവമ്പ്രം നെച്ചിയില്‍ നിതിന്‍, കുന്നുംപുറത്ത് ഉണ്ണികൃഷ്ണന്‍, വെള്ളുവമ്പ്രം പിലാക്കോടന്‍ അസ്ജസ്, അത്തിക്കോട്ട് ബിനു എന്നിവരേയാണ് റിമാന്‍ന്‍ഡ് ചെയ്തത്.
മൂന്നിയൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദിയായ സ്‌കൂള്‍മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണെമന്നും മാനേജറെ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. കല്ലേറില്‍ നാല് പോലീസുകാര്‍ക്കും ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. തിരൂരങ്ങാടി പോലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

 

Latest