Connect with us

Kerala

നിര്‍ത്തിയിട്ട ബസിനു പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ: എരമല്ലൂരില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനുപിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം. വളമംഗലം സ്വദേശികളായ നിഖില്‍, സിബി എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ആയതിനാല്‍ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ആരുടേയും ശ്രദ്ധയില്‍പെട്ടില്ല. അപകടത്തിനു ശേഷം നാലുമണിക്കൂറോളം വഴിയില്‍ കിടന്ന ഇവരെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Latest