Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റല്‍ പ്രശ്‌നം: ചര്‍ച്ച പരാജയം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല. സമരം ശക്തിപ്പെടുത്തുമെന്ന് എസ് എഫ് ഐ അറിയിച്ചു.
ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ ഡിപാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍(ഡി എസ് യു) നടത്തിവരുന്ന രാപ്പകല്‍ സമരം 17 ദിവസവും നിരാഹാര സമരം 11 ദിവസവും പിന്നിട്ടു. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ടി എന്‍ പ്രതാപന്‍ എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ പങ്കെടുത്തില്ല.
രാവിലെ 11ന് വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിട്ട് മൂന്നിന് ശേഷമാണ് വി സി ഡോ. അബ്ദുസലാം , പി വി സി. കെ രവീന്ദ്രനാഥ്, രജിസ്ട്രാര്‍ അബ്ദുള്‍ മജീദ് എന്നിവരും സിന്‍ഡിക്കേറ്റിലെ ഉപസമിതി അംഗങ്ങളായ സി പ്രമോദ് , പി എം നിയാസ്, ഒ. ആബ്ദുള്‍ ഹനീഷ് എന്നിവര്‍ സര്‍വകലാശാലക്ക് വേണ്ടിയും വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഹോസ്റ്റലില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന വൈസ് ചാന്‍സലറുടെ ആവശ്യത്തെ എസ് എഫ് ഐ പ്രതിനിധികള്‍ അനുകൂലിച്ചില്ല. ഇതോടെ ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താതെ പിരിഞ്ഞു.
അടുത്ത ദിവസം മുതല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി എസ് യു ഭാരവാഹികള്‍ അറിയിച്ചു. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് പി റംഷാദ്, ടി സി ജുനൈദ്, പി കെ നവാസ്, ഇര്‍ഷാദ് കോട്ടപ്പുറം, പി ടി ഷംസുദ്ദീന്‍, മന്‍സൂര്‍, ആയിഷാബി, വിവേക്, ഫാസില്‍ ബാപ്പു എന്നിവര്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest