Connect with us

Wayanad

മുള്ളന്‍കൊല്ലിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

Published

|

Last Updated

പുല്‍പ്പള്ളി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ പുതിയതായി ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കൊണ്ട് സാധിക്കുമെന്ന് എം പി എം ഐ ഷാനവാസ്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ കടവില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് ബൈരക്കുപ്പ വഴി കേരളത്തിലേക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും എത്തുന്നത് പതിവ് സംഭവമാണ്. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരിവസ്തുക്കളെത്തുന്നത് തടയാന്‍ പൊലീസ് എയ്ഡ് പോസ്റ്റ് കൊണ്ട് സാധിക്കും. ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതോടെ പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.
കേരളത്തില്‍ സമ്പൂര്‍ണമദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല മുന്‍കൈയ്യെടുത്ത് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാപൊലീസ് സൂപ്രണ്ട് പുട്ടി വിമലാദിത്യ പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്തംഗം കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാചാക്കോ, മാനന്തവാടി ഡി വൈ എസ് പി എ ആര്‍ പ്രേംകുമാര്‍, പുല്‍പ്പള്ളി സി ഐ കെ വിനോദ്, ഫാ. വിത്സന്‍ കുരുട്ട്പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കണ്ടംതുരുത്തി, വൈസ് പ്രസിഡന്റ് ജിനി ബെനറ്റ്, പനമരം ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോര്‍ജ്ജ് വെളിയത്തുമാലില്‍, ജോസ് നെല്ലേടം, മേഴ്‌സി ബെന്നി, റസിയ മുസ്തഫ, പി ജെ സക്കറിയാസ്, ബാബുതോമസ്, ജോസഫ് പെരുവേലി, ടി എം ജോര്‍ജ്ജ്, വര്‍ഗീസ് മുരിയന്‍കാവില്‍, സജി തൈപ്പറമ്പില്‍, കെ കെ ഖാദര്‍, കെ കെ ബേബി, ബേബി തുരുത്തിയില്‍, സ്‌കറിയ മാമ്പള്ളില്‍, കെ എം അബ്രഹാം, ശിവരാമന്‍ പാറക്കുഴി, സി പി സൈമണ്‍, പി സി ജോര്‍ജ്ജ്, പുല്‍പ്പള്ളി എസ് ഐ പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----