Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ച് 35 വര്‍ഷത്തിന്റെ നിറവിലേക്ക്

Published

|

Last Updated

അബുദാബി: യു എ ഇ എക്‌സ്‌ചേഞ്ച് 34 വര്‍ഷം പൂര്‍ത്തിയാക്കിയതായി ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി അറിയിച്ചു. 1980 ഒക്‌ടോബര്‍ 23നാണ് അബുദാബിയില്‍ ആദ്യ ശാഖ തുടങ്ങിയത്. നാട്ടിലേക്ക് പണം അയക്കാന്‍, വിദേശ ഇന്ത്യക്കാര്‍ക്ക് ഒരു കേന്ദ്രം എന്ന നിലയിലാണ് എക്‌സ്‌ചേഞ്ചിനെ വിഭാവനം ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ തത്സമയം (എക്‌സ്പ്രസ് മണി) നാട്ടില്‍ പണം എത്തിക്കുന്നത് സങ്കല്‍പത്തില്‍ പോലും ഉണ്ടായിരുന്നില്ല. ബേങ്ക് എക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് അയക്കാറായിരുന്നു പതിവ്. അതില്‍ നിന്ന് ഏറെ മുന്നോട്ടുപോകാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോക നിലവാരത്തിലുള്ള എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍, 32 രാജ്യങ്ങളിലായി 700 ശാഖകളുണ്ട്. 65 ലക്ഷം ഇടപാടുകാരാണ് ലോകമാകെയുള്ളത്. 9,000 പ്രഫഷണലുകളാണ് എക്‌സ്‌ചേഞ്ചിനെ മുന്നോട്ടു നയിക്കുന്നത്. 40 ഓളം ദേശക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. 34 വര്‍ഷത്തെ അനുഭവസമ്പത്താണ് ഏറ്റവും വലിയ കൈമുതല്‍, സേവന ഗുണമേന്മയില്‍ യാതൊരു ഒത്തുതീര്‍പ്പിനും എക്‌സ്‌ചേഞ്ച് ഒരുക്കമല്ല.
ഫഌഷ്‌റെമിറ്റ്, ഇന്‍സ്റ്റന്റ് ബേങ്ക് ട്രാന്‍സ്ഫര്‍, മണി ടു എനിവേയര്‍, സ്മാര്‍ട് പേ തുടങ്ങിയ സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ഗുണകരമാണെന്നും സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

 

Latest