Connect with us

Kasargod

വിദ്യാഭ്യാസ രംഗം സ്വകാര്യവത്കരിക്കാനുള്ള നീക്കം ആശങ്കാജനകം: എസ് എസ് എഫ്

Published

|

Last Updated

കാസര്‍കോട:് ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ സ്വകാര്യവത്കരിക്കണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ എസ് എസ് എഫ് ജില്ലാ കാമ്പസ് സമ്മേളനം ആശങ്ക രേഖപ്പെടുത്തി. സ്വകാര്യവത്കരണം കുത്തകവത്കരണത്തിന് വഴിവെക്കുമെന്നും അതുവഴി സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം തടയപ്പെടുമെന്നും സമ്മേളനം വിലയിരുത്തി.
ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവത്കരണം ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. സാശ്രയ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പോലും സ്വയം ഭരണം നല്‍കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ചക്ക് വഴിവെക്കും. അക്കാദമിക രംഗത്തെ മികവിനൊപ്പം സാമൂഹീകരണ പ്രക്രിയകളിലും വിദ്യാര്‍ഥികളെ ഭാഗവാക്കാകുന്ന തരത്തില്‍ കരിക്കുലം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സമ്മേളനം ആവശ്യപ്പെട്ടു.
ഉപ്പളയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സംഗമം ഉദ്ഘാടനം ചെയ്്തു.
വിവിധ സെഷനുകള്‍ക്ക് എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് സൈനി, അബ്ദുറഹീം സഖാഫി ചിപ്പാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സാദിഖ് ആവള, അബ്ദുസ്സത്താര്‍ മദനി ഇച്ചിലങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, ഉമര്‍ അന്നട്ക്ക, അനസ് സിദ്ദീഖി പ്രസംഗിച്ചു. ജഅ്ഫര്‍ സി എന്‍ സ്വാഗതവും ഫാറൂഖ് കുബണൂര്‍ നന്ദിയും പറഞ്ഞു.

 

Latest