Connect with us

Gulf

അല്‍ വുറൂദ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Published

|

Last Updated

അബുദാബി: വിദ്യാര്‍ഥികളുടെ സുരക്ഷാ കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയ അബുദാബിയിലെ അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2015 ആഗസ്റ്റ് 31നാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.
അടച്ചുപൂട്ടുന്നത് വരെയുള്ള സ്‌കൂളിന്റെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങള്‍ അഡക്കിന്റെ മേല്‍ നോട്ടത്തിലായിരിക്കും. ഒക്‌ടോ. ഏഴിന് ഈ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി ബസില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. ഇപ്പോള്‍ അഡക്കിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ അടുത്ത ആഗസ്റ്റ് മാസത്തോടെ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടതായി പ്രാദേശിക പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. 1982ല്‍ സ്ഥാപിച്ച അല്‍ വുറൂദ് 2,200 കുട്ടികളാണ് പഠിച്ചിരുന്നത്. 59 ശതമാനം സ്വദേശികളും ബാക്കി വിവിധ രാജ്യങ്ങളിലെ അറബ് വംശജരുമാണ്. ചെറിയൊരു ശതമാനം ഇന്ത്യന്‍ വംശജരുടെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. കെ ജി വണ്‍ മുതല്‍ 12-ാം തരം വരെയുള്ള ഇവിടെ 14,000 മുതല്‍ 31,500 വരെയാണ് വാര്‍ഷിക ഫീസ്. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെടാത്തതാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പ്രധാനമായും കാരണമായത്.
സൂകൂള്‍ പൂട്ടുന്നതോടെ മക്കളുടെ സീറ്റിനായി എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. നിരവധി ഇന്ത്യന്‍ വംശജര്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ജീവനക്കാരില്‍ അധികവും മലയാളികളാണ്. ലൈസന്‍സ് റദ്ദാകും വരെ അഡകിനോടും അഡക്ക് നിര്‍ദേശിക്കുന്ന ഏജന്‍സികളോടും വ്യക്തികളോടും സ്‌കൂള്‍ അധികൃതര്‍ സഹകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest