Connect with us

Gulf

കെട്ടിടത്തില്‍ നിന്നു വീണു ഇന്ത്യക്കാരന്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ: കെട്ടിടത്തിന്റെ 16ാം നിലയില്‍ നിന്നു വീണ് 33 വയസുള്ള ഇന്ത്യക്കാരന്‍ മരിച്ചു. ഷാര്‍ജയിലെ അപാര്‍ട്ട്‌മെന്റിന്റെ 16ാം നിലയിലെ ബാല്‍കണിയില്‍ നിന്നു വീണാണ് മരണമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല. പോലീസ് അന്വേഷണം ആംഭിച്ചിരിക്കയാണ്. അപദ്ധത്തില്‍ വീണതാണോ ആത്മഹത്യ ചെയ്തതാണോയെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ പറയാന്‍ സാധിക്കൂവെന്നും പോലീസ് വിശദീകരിച്ചു. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഷാര്‍ജ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കയാണ്. അല്‍ ബുഹൈറ പോലീസ് സ്‌റ്റേഷന് പരിധിയിലാണ് മരണം സംഭവിച്ച കെട്ടിടം. വ്യാഴാഴ്ച നാലു വയസുള്ള പെണ്‍കുട്ടിയും ഞായറാഴ്ച വീട്ടുവേലക്കാരിയും മറ്റൊരു 12 വയസുകാരിയും ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

 

Latest