Connect with us

Kozhikode

ചിന്മയ സ്‌കൂള്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ ഇടപെടുന്നു

Published

|

Last Updated

കോഴിക്കോട്: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങ ള്‍ ആവശ്യപ്പെട്ടുള്ള ചിന്മയ അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ ഇടപെടുന്നു. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം രാജന്‍ ചിന്മയ സ്‌കൂളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നം ചര്‍ച്ച നടത്തി പരിഹരിക്കാന്‍ കലക്ടര്‍ സി എ ലതക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ആവശ്യപ്പെട്ട് കോഴിക്കോട് ചിന്‍മയ അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ സൂചനാ പണിമുടക്കും വായ മൂടിക്കെട്ടി പ്രതിഷേധ സമരവും നടത്തിയിരുന്നു. മുപ്പത് ശതമാനം ഫീസ് വര്‍ധിപ്പിച്ചിട്ടും ആനുപാതികമായ വര്‍ധനവ് വരുത്താതെ താരതമ്യേന തുച്ഛമായ ശമ്പളമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നതെന്നും അവഗണന അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നുമാണ് ചിന്മയ സ്‌കൂളിലെ അധ്യാപകരുടെ നിലപാട്.