Connect with us

Gulf

സേവന നികുതി ബാധിക്കില്ല; സുധീര്‍കുമാര്‍ ഷെട്ടി

Published

|

Last Updated

ദുബൈ: ഇന്ത്യയിലേക്ക് പണമയക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവന നികുതി ബാധിക്കില്ലെന്നു യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി. വിദേശത്തുള്ള ഏജന്‍സികള്‍ ഇന്ത്യയിലെ പങ്കാളി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കമ്മീഷനു മുകളിലാണ് സേവന നികുതി ഈടാക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ബേങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ധനവിനിമയ ഏജന്‍സികള്‍ എന്നിവര്‍ നിശ്ചിത ശതമാനം സേവന നികുതി നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ബോര്‍ഡാണ് ഈയിടെ സര്‍ക്കുലര്‍ ഇറക്കിയതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
നിലവില്‍ 20 ദിര്‍ഹത്തോളമാണ് യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഇതില്‍ ചെറിയൊരു പങ്ക് ഇവര്‍ ഇന്ത്യയില്‍ തങ്ങളുടെ പങ്കാളികളായ ബേങ്കുകള്‍ക്ക് നല്‍കണം. ഈ തുകക്കാണ് സേവന നികുതി ഏര്‍പ്പെടുത്തുന്നതെന്നും സുധീര്‍കുമാര്‍ ഷെട്ടി വിശദീകരിച്ചു.

Latest