Connect with us

Wayanad

ഉപഭോക്തൃ നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കും: ഡി ജി പി ആസഫ് അലി

Published

|

Last Updated

കല്‍പ്പറ്റ: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ശ്രമിക്കുന്ന ഭേദഗതികള്‍ രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും നിയമ സംവിധാനത്തെ കാറ്റില്‍ പറത്തുന്ന പ്രക്രിയയുമായി മാറുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലി അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. നീലിക്കണ്ടി സ്വാദിഖ് അധ്യക്ഷത വഹിച്ചു. നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നജില്ലാ -സംസ്ഥാന ദേശീയ ഉപഭോക്തൃ കോടതികള്‍ക്ക് സമാനന്തരമായി ജില്ലാ-സംസ്ഥാന-ദേശീയ കണ്‍സ്യൂമര്‍ അതോറിറ്റികള്‍ സ്ഥാപിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഗുണത്തേക്കാളേറെ ദോഷവും ഒപ്പം ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തി വെക്കലാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അഡ്വ. അഭിലാഷ് പി ജോസഫ്, അഡ്വ. ജി ബബിത, അഡ്വ. വി പി എല്‍ദോ, അഡ്വ. വി വിനീത, അഡ്വ.ചാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Latest