Connect with us

Malappuram

സഹികെട്ട നാട്ടുകാര്‍ റോഡിന്റെ പേര് മാറ്റി

Published

|

Last Updated

വളാഞ്ചേരി: കാടാമ്പുഴ തുവ്വപ്പാറ റോഡിന് നാട്ടുകാര്‍ പുതിയ പേരിട്ടു. തുവ്വപ്പാറ ഡാം റോഡ് എന്നാണ് നാട്ടുകാര്‍ ബോര്‍ഡില്‍ എഴുതി റോഡില്‍ തൂക്കിയിട്ടിരിക്കുന്നത്. ഡാം കാണാനുള്ള മോഹത്തോടെ ഈ റോഡിലൂടെ പോയാല്‍ കുടുങ്ങിയത് തന്നെ.
ഇരുചക്ര വാഹനത്തിലാണ് പോകുന്നതെങ്കില്‍ ഡാമില്‍നിന്ന് കാല്‍കഴുകുകയും ചെയ്യാം. തകര്‍ന്ന് തരിപ്പണമായ തുവ്വപ്പാറ താണിയപ്പന്‍കുന്ന് റോഡിലാണ് ഈ ഡാം നിലകൊള്ളുന്നത്. റോഡില്‍ ഉണ്ടായിരുന്ന വലിയകുഴികളില്‍ മഴവെള്ളം നിറഞ്ഞാണ് ഈ ഡാമുകള്‍ രൂപം കൊണ്ടത്. ഡാമുകളില്‍ നാട്ടുകാര്‍ വാഴകളും മരത്തൈകളും നട്ടുകൊണ്ട് പ്രതിഷേധിച്ചിട്ടുണ്ട്. ഫലമൊന്നും ഉണ്ടാകാതായപ്പോഴാണ് നാട്ടുകാര്‍ റോഡിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്. ഇരു ചക്ര വാഹനങ്ങള്‍ റോഡിലെ കുഴികളില്‍ ചാടി അപകടം പതിവാണ്. റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

 

Latest