Connect with us

Kollam

അമൃത കോളജ് ഹോസ്റ്റലില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

Published

|

Last Updated

കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതാ എന്‍ജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. കോളജ് കാന്റീനിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ബഹളം ഉണ്ടാക്കിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ എം എം ടി വിയുടെ പ്രാദേശിക ക്യാമറാമാന്‍ എന്‍ ഐ ക്രിസ്റ്റോസ്, ദൂര്‍ദര്‍ശന്റെ പ്രാദേശിക ക്യാമറാമാന്‍ അരു എിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. ഇവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളം വച്ച ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇവരെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഓച്ചിറ എസ്‌ഐയുടെ ഇടപടലിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇവരെ വിട്ടയ്ക്കുകയായിരുന്നു.ഹോസ്റ്റലിലേക്ക് ആഹാരം കൊണ്ടുവ വാഹനവും വിദ്യാര്‍ഥികള്‍ തകര്‍ത്തു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതായി ഓച്ചിറ പോലീസ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചു.

Latest