Connect with us

Thrissur

ബേങ്കിന്റെ സേവനത്തില്‍ വീഴ്ച: നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published

|

Last Updated

തൃശൂര്‍: ബേങ്കിന്റെ സേവനത്തിലെ വീഴ്ച്ച ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി.
തൃശൂരുള്ള വിനായക സ്‌പോര്‍ട്‌സ് ആന്‍ഡ് ടോയ്‌സ് ഉടമ രജികുമാര്‍ കെ ആര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കാനറ ബേങ്കിന്റെ കൊടകര ശാഖ മാനേജര്‍ക്കെതിരേയും, തിരുവനന്തപുരത്തെ ജനറല്‍ മാനേജര്‍ക്കെതിരേയും ഇപ്രകാരം വിധിയായത്. ഹര്‍ജിക്കാരന് എതിര്‍ കക്ഷി മുഖേന ബി ഡി മഹാജന്‍സ് ആന്‍ഡ് സണ്‍സ് പ്രൈ ലിമിറ്റഡ് എന്ന സ്ഥാപനം സ്‌പോര്‍ട്‌സ് ഉത്പ്പനങ്ങളുടെ ഒരു ബില്‍ അയച്ചിരുന്നു. പണമടവ് ഉത്പ്പന്നങ്ങള്‍ എടുക്കുന്നതിന് പലതവണ ബാങ്കിനെ സമീപിച്ചുവെങ്കിലും ബില്‍ ബാങ്കില്‍ കാണാനില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ വിവരം ബി ഡി മഹാജന്‍സിനെ അറിയിച്ചപ്പോള്‍ അവര്‍ വീണ്ടും ബില്‍ രജിസ്‌ട്രേഡ് ആയി ബാങ്കിന് അയക്കുകയായിരുന്നു.
എന്നിട്ടും ഫലമുണ്ടായില്ല. പോലീസ് ഇടപെട്ടാണ് പിന്നീട് ബില്‍ ലഭിച്ചത്. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് പത്മിനി സുധീഷ്, മെമ്പര്‍മാര്‍ വി വി ഷീന, എം പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് നഷ്ട പരിഹാരമായി 20,000 രൂപ നല്‍കുവാന്‍ കല്‍പ്പിച്ച് എതിര്‍ കക്ഷിക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി ഏ ഡി ബെന്നി ഹാജരായി വാദം നടത്തി.