Connect with us

Kollam

സാമൂഹ്യവിരുദ്ധര്‍ പച്ചക്കറി തീയിട്ടു നശിപ്പിച്ചു

Published

|

Last Updated

ചവറ: തേവലക്കര മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറികടയിലെ പച്ചക്കറി സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. അരിനല്ലൂര്‍ തൈവിള പടീറ്റതില്‍ അബ്ദുല്‍ സലാമിന്റെ കടയിലെ പച്ചക്കറിയാണ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലിട്ട് അഗ്നിക്ക് ഇരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 25000രൂപയുടെ നഷ്ടം സംഭവിച്ചതായി പറയപ്പെടുന്നു.
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മദ്യപാനം, ചീട്ടുകളി, ചൂതാട്ടം ഈ പ്രദേശങ്ങളില്‍ വ്യാപകമാണെന്നും സ്ത്രീകള്‍ക്ക് മാര്‍ക്കറ്റില്‍ വരാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും പ്രദേശവാസികള്‍ പറഞ്ഞു. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest