Connect with us

Health

കാന്‍സറിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ 12 നിര്‍ദേശങ്ങള്‍

Published

|

Last Updated

CANCERകാന്‍സറിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ വിദഗ്ധര്‍ 12 നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വ്യക്തിതലത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

1. സിഗരറ്റ് അടക്കം എല്ലാ വിധ പുകയില ഉല്‍പന്നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.
2. വീട്ടിലും ജോലിസ്ഥലത്തും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക.
3. ആരോഗ്യകരമായ ഒരു ശരീരഭാരം നിലനിര്‍ത്തുക.
4. ഇരിക്കുന്ന സമയം പരമാവധി കുറക്കാന്‍ ശ്രമിക്കുക. വ്യായാമം ശീലമാക്കുക.
5. ഭക്ഷണ രീതി ശരിയാക്കാന്‍ ശ്രദ്ധിക്കുക. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നില ധാരാളമായി കഴിക്കുക.
6. പാകം ചെയ്ത ഇറച്ചി പരമാവധി ഒഴിവാക്കുക. കൊഴുപ്പ് കൂടിയ ഇറച്ചിയും അമിതമായി ഉപ്പു ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങളും നല്ലതല്ല.
7. മദ്യം കഴിക്കുന്നവര്‍ അതിന്റെ അളവ് പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. മദ്യപാനം പാടെ ഒഴിവാക്കുന്നതാണ് കാന്‍സര്‍ തടയാന്‍ ഏറ്റവും ഉത്തമം.
8. അമിതമായി വെയില്‍ കൊള്ളാതിരിക്കുക. കുട്ടികളെ പ്രത്യേകിച്ച് അമിത വെയിലില്‍ നിന്ന് മാറ്റിനിര്‍ത്തുക. സൂര്യനില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
9. ജോലിസ്ഥലങ്ങളില്‍ നല്‍കുന്ന ആരോഗ്യ മാര്‍ഗരേഖകള്‍ പിന്തുടരുക.
10. വീട്ടില്‍ വെച്ച് ഏതെങ്കിലും വിധത്തില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അത് പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
11. കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് അമ്മമാരില്‍ കാന്‍സറിന്റെ സാധ്യത കുറ്ക്കും. ഈസ്‌ട്രോജന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് സാധ്യത കൂട്ടുകയും ചെയ്യും.
12. നവജാത ശിശുക്കള്‍ക്ക് ഹെപറ്റൈറ്റിസ് ബി വാക്‌സിനും പെണ്‍കുട്ടികള്‍ക്ക് എച്ച് പി വി വാക്‌സിനും നല്‍കുക.
13. കാന്‍സര്‍ നിര്‍ണയ പരിശോധനകള്‍ നടത്താന്‍ ഓര്‍മ്മിക്കുക. ഉദരത്തിലെ കാന്‍സറാണ് സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ഒരു തരം രോഗം. അതെ പോലെ സ്ത്രീകള്‍ സ്തനത്തിലെ കാന്‍സറും പുരുഷന്മാര്‍ കഴുത്തിനെ ബാധിക്കുന്ന കാന്‍സറും പ്രത്യേകം പരിശോധിപ്പിക്കണം.