Connect with us

Gulf

ഫാമിലി വില്ല പദ്ധതിക്ക് 30 ലക്ഷം സംഭാവന നല്‍കി

Published

|

Last Updated

ദുബൈ: പണി പുരോഗമിക്കുന്ന ദുബൈ ഫാമിലി വില്ലേജ് ഓര്‍ഫനേജിനായി സ്വദേശി കുടുംബം 30 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. പരേതനായ അബ്ദ് അല്‍ സലാം റാഫിയുടെ കുടുംബമാണ് അനാഥസംരക്ഷണത്തിന് വന്‍തുക സംഭാവന നല്‍കി മാതൃകയായത്. ഈ വര്‍ഷം അവസാനത്തോടെ തുറക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി വില്ലകള്‍ നിര്‍മിക്കാന്‍ ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷ(അമാഫ്)ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഭാവന അഭ്യര്‍ഥിച്ചിരുന്നു. 100 അനാഥകുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണ് ഫാമിലി വില്ലേജില്‍ ഒരുക്കുക. 12 വില്ലകളാണ് കുട്ടികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നത്. ഓരോ വില്ലയിലും എട്ട് കുട്ടികളെയാവും താമസിപ്പിക്കുക.

Latest