Connect with us

Gulf

സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയ ഏഷ്യക്കാരന്‍ പിടിയില്‍

Published

|

Last Updated

ഖോര്‍ഫുക്കാന്‍: സ്വദേശിയുടെ വീട്ടില്‍ കയറി ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയ കേസില്‍ യുവാവ് പോലീസിന്റെ പിടിയിലായി. ഖോര്‍ഫുക്കാന്‍ അല്‍ മുസല്ല പ്രദേശത്തെ സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുടമസ്ഥനായ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിലെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി അകത്ത് കടന്ന പ്രതി ആഭരണങ്ങളും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും മറ്റും സൂക്ഷിച്ചുവെച്ച ലോക്കര്‍ കൈവശപ്പെടുത്തുകയായിരുന്നു.
മോഷണം നടത്തിയ വീടിനു സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിനകത്തെത്തിച്ച ലോക്കര്‍ തകര്‍ത്താണ് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കൈക്കലാക്കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ പ്രൊസിക്യൂഷനു കൈമാറി.