Connect with us

Wayanad

മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കല്‍ 18ന്

Published

|

Last Updated

കല്‍പ്പറ്റ: കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് അംഗത്വ കാമ്പയിന്‍ നടത്തും. ജില്ലയിലെ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമിപമുള്ള എച്ച് ഐ എം യൂ പി സ്‌കൂളില്‍ 18 ന് രാവിലെ 10 മുതല്‍ നടക്കും.
ക്ഷേമനിധി സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോമും ഇവിടെ ലഭിക്കും. മദ്രസ്സാധ്യാപകര്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട് (വയസ് തെളിയിക്കുന്നതിന്) എന്നിവയുടെ പകര്‍പ്പും മൂന്ന് കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ക്യാമ്പില്‍ എത്തണം.

Latest