Connect with us

Thrissur

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം

Published

|

Last Updated

തൃശൂര്‍: ജില്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം നാളെ വൈകീട്ട് അഞ്ച് മുതല്‍ കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. മേയര്‍ രാജന്‍.ജെ പല്ലന്‍ ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ പ്രസിഡന്റ് പി വി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് വി എം രാധാകൃഷ്ണന്‍, സെക്രട്ടറി കെ സി അനില്‍കുമാര്‍ പങ്കെടുക്കും.
അസോസിയേഷനിലെ മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍, അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി എന്നിവയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവയും സംഗമത്തോടനുബന്ധിച്ചു നടക്കും. അസോസിയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി വി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി എ കെ ഡേവീസ്, ട്രഷറര്‍ വി വി ജോസഫ്, വൈസ് പ്രസിഡന്റ് സി പി മുഹമ്മദ് ഹനീഫ, കണ്‍വീനര്‍ പി എസ് സുനില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----