Connect with us

Thrissur

വൈശേരിയില്‍ റോഡിന്റെ വീതിക്കുറവ്; പ്രദേശവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

കുന്നംകുളം: വൈശേരിയില്‍ ഇന്നലെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചെറുവത്താനി ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി എതിരെ വന്ന ബസിന് സൈഡ് കൊടുക്കാനാകാതെയാണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്.
ലോറി പിന്നോട്ടെടുക്കുന്നതിനിടയില്‍ സമീപത്തെ വീടിന്റെ സൈഡില്‍ തട്ടി. ഇതോടെ വീടിന്റെ ഉടമസ്ഥ ലോറി െ്രെഡവറോഡ് തട്ടിക്കയറി. മറ്റുവാഹനങ്ങളിലെ യാത്രക്കാരും െ്രെഡവര്‍മാരും മണിക്കൂറുകളോളം പ്രയാസപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. ഈ റോഡിലൂടെ പോകുന്ന ബസുകള്‍ക്കും മറ്റു വലിയ വാഹനങ്ങള്‍ക്കും എതിരെ ഓട്ടോറിക്ഷ വന്നാല്‍ പോലും ഗതഗതം തടസ്സപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുളള വീടുകളുടെ മുന്‍പിലെ ഓട് മേഞ്ഞ ഭാഗം റോഡിലേക്ക് തളളി നില്‍ക്കുന്നതും അപകടത്തിന് കാരണമാകുന്നു. കുന്നംകുളത്തേക്ക് ഇതുവഴി ദിവസവും മുപ്പതോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ റോഡില്‍ ഇലക്ട്രിക്ക് പോസ്റ്റുകളും അപകടത്തിന് കാരണമാകുന്നു.

 

Latest